നഷ്ടത്തിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കുകളുടെ പ്രസിഡണ്ടുമാർക്കും സെക്രട്ടറിമാർക്കും പരിശീലനം.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ സംഘങ്ങളുടെ പ്രസിഡണ്ട്മാർക്കും സെക്രട്ടറിമാർക്കും നബാർഡ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ലാഭത്തിൽ പ്രവർത്തിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യം. ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ കണ്ണൂർ പറശ്ശിനിക്കടവ് ഇൻസ്റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്ലാണ് പരിശീലനം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനം പൂർണമായും സൗജന്യമാണ്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘം പ്രസിഡണ്ട് മാർക്കും സെക്രട്ടറിമാർക്കും ആണ് നബാർഡ് പരിശീലനം നൽകുന്നത്. ഒരു ജില്ലയിൽ നിന്നും കുറഞ്ഞത് 5 സഹകരണ സംഘങ്ങളുടെ പ്രതിനിധികളെ അയക്കണമെന്നാണ് നബാർഡ്, ജോയിന്റ് രജിസ്ട്രാർമാർക്ക് നൽകിയിരിക്കുന്ന കത്തിൽ പറയുന്നത്. സംഘങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കാൻ, വായ്പയുടെ അളവ്, വരുമാനം കണ്ടെത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ, വൈവിധ്യവൽക്കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം തന്നെ പരിശീലനം നൽകും. നവംബർ 13 ന് മുമ്പ് പങ്കെടുക്കുന്ന സംഘങ്ങളുടെ പ്രതിനിധികളുടെ പേരുവിവരം നൽകണമെന്നാണ് നിർദേശം.
[mbzshare]