നവ കേരളീയം കുടിശ്ശിക നിവാരണ യജ്ഞം ഒരു മാസത്തേക്ക് നീട്ടി
നവകേരളീയം കുടിശ്ശിക നിവാരണ യജ്ഞം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ കുടിശ്ശികയിൽ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനാണ് നവ കേരളീയം കുടിശ്ശിക നിവാരണ യജ്ഞം ആരംഭിച്ചത്. ( മാര്‍ച്ച് 31 ) പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം. സഹകരണ ബാങ്കുകളില്‍ കുടിശ്ശിക നിവാരണ യജ്ഞം മികച്ച രീതിയില്‍ നടന്നിരുന്നു. എന്നാല്‍ വായ്പാ കുടിശ്ശികയായിട്ടുള്ള സഹകാരികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കാലാവധി നീട്ടിയത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ വ്യാപാര വ്യവസായ രംഗത്ത് ഉണര്‍വുണ്ടായിട്ട് അധികകാലമായിട്ടില്ലെന്നും വരുമാനം പൂര്‍ണ തോതില്‍ ലഭ്യമായില്ലെന്നും സഹകാരികൾ അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് മെയ് 31 വരെ കുടിശ്ശക നിവാരണ യജ്ഞം നീട്ടിയത്.