നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നാളികേര സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കോഴിക്കോട് നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നാളികേര സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് കേരള ബാങ്ക് മുഖേന നടപ്പിലാക്കി വരുന്ന PACS AS MSC പദ്ധതിപ്രകാരം കേരള ബാങ്ക് വായ്പയായി അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് നന്മണ്ട മാവരുകണ്ടിമുക്കില്‍ കെട്ടിടം നിര്‍മ്മിച്ചത്.

നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ചെയര്‍മാന്‍ ടി.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ സി കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ (ജനറല്‍) ഷീജ, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സണ്ണി തോമസ്, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പുതുക്കുടി ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ. മുഹമ്മദ് സ്വാഗതവും കെ.പി. രാജന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News