നന്നമ്പ്ര ബാങ്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി
നന്നമ്പ്ര സര്‍വീസ് സഹകരണ ബാങ്ക് നന്നമ്പ്ര പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി.
ഹാന്‍ഡ് സാനിറ്റൈസര്‍, എന്‍.95 മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, പി.പി.ഇ. കിറ്റ് എന്നിവയാണ് നല്‍കിയത്. ബാങ്ക് പ്രസിഡന്റ് കെ.പി. ഹൈദ്രോസ് കോയതങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ നീരജ, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സുലേഖ, ജെ.എച്ച്. ഐ.പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.