നടീല്‍ ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ലയിലെ ആലങ്ങാട് സര്‍വീസ് സഹകരണബാങ്കിന്റെയും കൊടുവഴങ്ങ ഒരുമ സ്വയംസഹായസംഘത്തിന്റെയും നേതൃത്വത്തില്‍ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള മണ്ഡലതലനടീല്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പഞ്ചായത്തുപ്രസിഡന്റ് പി.എം. മനാഫ് അധ്യക്ഷനായിരുന്നു. ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് രമ്യാതോമസ്, വൈസ്പ്രസിഡന്റ് എം.ആര്‍. രാധാകൃഷ്ണന്‍, പഞ്ചായത്തുവൈസ്പ്രസിഡന്റ് ലതാപുരുഷന്‍, ബാങ്കുപ്രസിഡന്റ് സി.എസ്. ദിലീപ്കുമാര്‍, സെക്രട്ടറി കെ.ബി. ജയപ്രകാശ്, എം.പി. വിജയന്‍, കൃഷിവകുപ്പ് എഡിഎ പി.എന്‍. രാജു, കൃഷിഓഫീസര്‍ രേഷ്മ ഫ്രാന്‍സിസ്, ആത്മ ബ്ലോക് ടെക്‌നോളജി മാനേജര്‍ ടി.എന്‍. നിഷില്‍, ശ്രീകുമാര്‍ ചെമ്പോല, സ്വയംസഹായസംഘം കണ്‍വീനര്‍ വി.ജി. ജോഷി, കാര്‍ഷികകര്‍മസേന പ്രസിഡന്റ് പി.എച്ച്. അബ്ദുല്‍സലിം, സെക്രട്ടറി വി.കെ. മജീഷ് എന്നിവര്‍ സംസാരിച്ചു.
കാര്‍ഷികകര്‍മസേനയുടെയും തൊഴിലുറപ്പുതൊഴിലാളികളുടെയും സഹകരണത്തോടെയാണു കൃഷിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
പൊക്കാളി കോണ്‍ഗ്രസ് സംഘാടകസമിതി എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് സംഘടിപ്പിക്കുന്ന പൊക്കാളി കോണ്‍ഗ്രസ് 2023ന്റെ സംഘാടകസമിതി രൂപവത്കരിച്ചു. പ്രൊഫ. പി.കെ. രവീന്ദ്രന്‍, ഡോ. ശ്രീലത, ഡോ. വികാസ്, ഡോ. ഇന്ദു. പി. നായര്‍, ഏഴിക്കര കൃഷി അസിസ്റ്റന്റ് ശ്യാം, കൈതകം മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ജോണ്‍സണ്‍, ജില്ലാപഞ്ചായത്തുപ്രതിപക്ഷനേതാവ് എ.എസ്. അനില്‍, ബ്ലോക്കുപഞ്ചായത്തുവൈസ്പ്രസിഡന്റ് കെ.എസ്. സനീഷ്, ജൈവവൈവിധ്യപ്രവര്‍ത്തനജില്ലാകോഓര്‍ഡിനേറ്റര്‍ ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാനായി എ.സി. ഷാനെയും ജനറല്‍ കണ്‍വീനറായി വി.വി. സനിലിനെയും തിരഞ്ഞെടുത്തു.