ദേശാഭിവര്‍ധിനി സഹകരണബാങ്ക് പൂക്കൃഷി തുടങ്ങി

moonamvazhi

ആലുവ ദേശാഭിവര്‍ധിനി സഹകരണബാങ്ക് ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പുഷ്പക്കൃഷി സെന്റ് ആന്‍സ് പള്ളി വികാരി ഫാ. തോമസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി. സലിം അധ്യക്ഷനായിരുന്നു. ഫാ. വിനോയ് തോമസ്, ഫാ. മാര്‍ട്ടിന്‍ ഡേവിസ്, നഗരസഭാകൗണ്‍സിലര്‍മാരായ ശ്രീലത വിനോദ്കുമാര്‍, ടിന്റു രാജേഷ്, ബാങ്ക് സെക്രട്ടറി എ.എച്ച്. റഷീദ്, മുന്‍ പ്രസിഡന്റ് പി.എം. സഹീര്‍, രാജീവ് സക്കറിയ, ഭരണസമിതിയംഗങ്ങളായ എം.എം. അബ്ബാസ്, പി.ആര്‍. രതീഷ്, ഷാജഹാന്‍ വില്ലത്ത്, സൂസിബാബു, താര റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി അറയ്ക്കല്‍, സെക്രട്ടറി ശ്യാംപദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.