തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ജനിച്ചവരുടെ സംഗമം:ആതുരസേവനം സമൂഹത്തോടുള്ള പ്രതിബദ്ധതയാണെന്ന് തൃശൂർ കളക്ടർ.

[mbzauthor]

തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആശുപത്രിയിൽ നാളിതുവരെ ജനിച്ചവരുടെ സംഗമം നടന്നു. തൃശൂർ ജില്ലാ കളക്ടറും മുൻ സഹകരണ സംഘം രജിസ്ട്രാറുമായിരുന്ന എസ്. ഷാനവാസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ആതുരസേവനം സമൂഹത്തോടുള്ള പ്രതിബദ്ധത ആണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു അധ്യക്ഷത വഹിച്ചു.

ദേശീയ അംഗീകാരം ആയ എൻ.എ.ബി.എച്ച് ലഭിച്ചിട്ടുള്ള ആശുപത്രിയാണ് തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി. അയ്യായിരത്തോളം പേരാണ് സംഗമത്തിലേക്ക് ആയി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് പേർക്ക് സ്വർണനാണയവും മറ്റുള്ളവർക്ക് ഉപഹാരവും നൽകി. തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി സദ്ഭവാന്ദ ഡോക്ടർമാരെയും അബ്ദുൾ റഷീദ് ഫൈസി ജീവനക്കാരെയും ആദരിച്ചു. തുടർന്ന് കലാപരിപാടികളും മത്സരങ്ങളും നടന്നു.

[mbzshare]

Leave a Reply

Your email address will not be published.