തൃശ്ശൂർ ജില്ലയിലെ സഹകരണ സംഘങ്ങൾ പ്രളയ ബാധിതർക്കായി കൈകോർത്തു. 10 ലോഡ് സാധനങ്ങൾ നാളെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കും.

[mbzauthor]

തൃശ്ശൂർ ജില്ലയിലെ സഹകരണ സംഘങ്ങൾ പ്രളയ ബാധിതർക്കായി കൈകോർത്തപ്പോൾ  10 ലോഡ് സാധനങ്ങൾ  സമാഹരിക്കാനായി.തൃശ്ശൂർ ജില്ലയിലെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളും പ്രളയബാധിതരെ സഹായിക്കാനായി കൈകോർത്തപ്പോൾ അത് സഹകരണ മേഖലയുടെ വിജയം കൂടിയായി മാറി. തൃശൂരിലും വടക്കൻ ജില്ലകളിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്കായി ആശ്വാസം എത്തിക്കാൻ വേണ്ടിയാണ് തൃശ്ശൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ ഒത്തൊരുമിച്ചത്.

ജില്ലയിലെ 7 താലൂക്കിന് കീഴിലുള്ള ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളായി. പായ പുതപ്പ് ,ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, തുടങ്ങി 28 ഇനം സാധനങ്ങളാണ് പ്രളയ ബാധിതർക്കായി സഹകാരികൾ സ്വരൂപിച്ചത്. ഓരോ താലൂക്കിന് കീഴിലും സഹകരണ സ്ഥാപനങ്ങളിൽ നിന്നും സ്വരൂപിച്ച സാധനങ്ങൾ അസിസ്റ്റന്റ് രജിസ്ട്രാറും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകരണ സംഘം ഭരണസമിതി അംഗങ്ങളും സംഘം ജീവനക്കാരും സഹകാരികളും ചേർന്നു സ്വരൂപിച്ചു. അതിനുശേഷം തൃശ്ശൂർ അയ്യന്തോളിലെ ഇൻഡോ സ്റ്റേഡിയത്തിലേക്ക് കൊടുത്തു വിടുകയായിരുന്നു.

തൃശ്ശൂർ ജില്ലാ ജോയിന്റ് രജിസ്ട്രാർ ടി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സാധനങ്ങൾ ഏറ്റുവാങ്ങി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സ്വയം സന്നദ്ധ വളണ്ടിയർമാരും സ്വരൂപിച്ച സാധനങ്ങൾ വാഹനങ്ങളിൽ നിന്ന് ഇറക്കുന്നതിനും മറ്റും കൈകോർത്തു. ഏകദേശം 10 ലോഡ് സാധനങ്ങൾ ആണ് സ്വരൂപിച്ചത്.നാളെ ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം നിർദ്ദേശിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊടുത്തുവിടും.

[mbzshare]

Leave a Reply

Your email address will not be published.