തൃശ്ശൂർ ജില്ലയിലെ നെൽകർഷകർക്ക് ജില്ലാ ബാങ്ക് യഥാസമയം പണം അനുവദിക്കണമെന്ന് സഹകരണ വേദി.

adminmoonam

തൃശൂർ ജില്ലയിലെ കർഷകരുടെ നെല്ലുവില സമയത്തിന് നൽകാതെ അവരെ കണ്ണീരിലാഴ്ത്തുന്ന നടപടിയിൽനിന്നും സംസ്ഥാന സർക്കാരും സഹകരണവകുപ്പും പിന്മാറണമെന്ന് മുൻ തൃശ്ശൂർ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റും സഹകരണവേദി ജില്ലാ ചെയർമാനുമായ എം.കെ. അബ്ദുൽസലാം ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സഹകരണവകുപ്പ് മന്ത്രിയായിരുന്ന സി.എൻ ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം, ജില്ലയിലെ മുഴുവൻ നെൽകർഷകർക്കും അവരുടെ നെൽവില PRS പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരവുവെച്ചു നൽകിയിരുന്നതായി അന്നത്തെ ജില്ലാ ബാങ്ക് പ്രസിഡണ്ട് കൂടിയായ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം 2014 -15 150 കോടിയും , 2015 – 16 വർഷത്തിൽ 100 കോടിരൂപയും സിവിൽ സപ്ലൈസിന് വായ്പയായി നൽകിയിരുന്നു, ഇതിനു പുറമെയാണ് ജില്ലയിലെ നെൽകൃഷിക്കാർ പി.ആർ എസ്സുമായിവന്നു ഉടൻ പണം നൽകിയിരുന്നത്. സിവിൽസപ്ലൈസ് കോർപറേഷനും തൃശ്ശൂർ ജില്ലാ സഹകരണബാങ്കുമായി കരാർ ഉണ്ടാക്കുകയും അവർക്ക് ഈ തുക തിരിച്ചടക്കുവാൻ മതിയായ സമയം അനുവദിച്ചുനൽകി ജില്ലയിലെ കർഷകരെ സംരക്ഷിച്ചു വന്നിരുന്നു. ഇന്ന് ജില്ലാസഹകരണ ബാങ്ക് ലയിച്ച് കേരളബാങ്കായി മാറിയപ്പോൾ സാധാരണക്കാരായ കർഷകർക്ക് നെൽവിലപ്പോലും നൽകുവാൻ തെയ്യാറാകുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.കർഷകർക്കും ചെറുകിട വ്യാപാരികൾക്കും സാധാരണക്കാർക്കും അവരുടെ എല്ലാ സാമ്പത്തികാവശ്യങ്ങൾക്കും വായ്പ നൽകിയിരുന്നത് ജില്ലാബാങ്കുകൾ ഇല്ലാതായതോടുകൂടി അവരെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്കും വട്ടിപലിശക്കാരുടെ കൈകളിലെയ്ക്കും എറിഞ്ഞുകൊടുക്കുകയാണ് നിലവിലുള്ള സംസ്ഥാനസർക്കാർ ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ സഹകരണ ബാങ്ക് 100 കോടി പരിധി കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് നെൽ കർഷകർക്ക് പണം നൽകുവാൻ വിസമ്മതിച്ചിരിക്കുകയാണ്. വായ്പയുടെ ഇരുപതുശതമാനം കാർഷികവായ്പ നൽകണമെന്ന നബാർഡ് നിബന്ധന നിലനിൽക്കുമ്പോൾ പരിധിയുടെ പേരുപറഞ്ഞ് പാവപെട്ട കർഷകർക്ക് PRS വഴി പണം ഷേധിക്കുന്നത് ക്രൂരവും കേരളബാങ്ക് രൂപീകരിക്കുന്നതിന് പറഞ്ഞ വാഗ്ദാന ലംഘനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളബാങ്ക് രൂപീകരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നുള്ളൂ എന്ന് എം കെ അബ്ദുൽസലാം പറഞ്ഞു. സാധാരണക്കാർക്ക് താങ്ങായി നിന്നിരുന്ന ജില്ലാ ബാങ്കുകൾ ഇല്ലാതാക്കി കേരള ബാങ്ക് നിലവിൽ വന്നപ്പോൾ സാധാരണക്കാർക്ക് വായ്പ ലഭിക്കുന്നതിന് 3 വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചതിന്റെ കോപ്പി, വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ മുതലായ അസാധ്യമായ നിബന്ധനകൾ ഏർപ്പെടുത്തുക വഴി സാധാരണക്കാരെയും,ചെറുകിട കച്ചവടക്കാരെയും, കർഷകരെയും;സമൂഹത്തിൽ താഴെ തട്ടിലുള്ളവരെയും സഹകരണമേഖലയിൽ നിന്നും ആട്ടിയോടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.ഇതിൽ
നിന്നും സംസ്ഥാന സർക്കാരും സഹകരണ വകുപ്പും പിൻമാറണമെന്ന് അബ്ദുൽ സലാം അവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News