തൃശ്ശൂരില്‍ മാര്‍ച്ച് 12 നു പരിശീലന പരിപാടി
കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഏകദിന പരിശീലന പരിപാടി നടത്തുന്നു. അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 12 ശനിയാഴ്ചയാണു പരിപാടി.
ആദ്യ സെഷനില്‍ രാവിലെ 10 മുതല്‍ 12.30 വരെ അസി. ഡയരക്ടര്‍ സി.ജെ. ജോണ്‍സന്‍ ക്ലാസെടുക്കും. വിഷയം : വാര്‍ഷിക സ്റ്റോക്ക് പരിശോധനയും കണക്കെടുപ്പും. രണ്ടാമത്തെ സെഷന്‍ ഉച്ചക്കു 1.30 മുതല്‍ നാലു വരെയാണ്. ജി.ഡി.സി.എസ്. കണക്കു സൂക്ഷിപ്പും ടെര്‍മിനേഷന്‍, ബാലന്‍സിങ് രീതിയും എന്നതാണു വിഷയം. സീനിയര്‍ ഓഡിറ്റര്‍ ജെയിംസ് പെരേര ക്ലാസെടുക്കും.