തൃശ്ശൂരിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു

[mbzauthor]

തൃശൂർ ജില്ലയിലെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള ഏകദിന പഠന ക്ലാസ് തൃശ്ശൂർ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു. ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റ് അസോസിയേഷനും എൻ.ജി.ഒ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പഠനക്ലാസുകൾ കെ.ജി.ഒ.യു സംസ്ഥാന കമ്മിറ്റി അംഗവും അസിസ്റ്റന്റ് ഡയറക്ടറുമായ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എസ്. സജികുമാർ, ജെയിംസ് പെരേര, മോളി, കെ. വേദവതി, ഹരിദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. രഞ്ജിത്ത്. പി.ഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!