തൃശൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് രണ്ടുദിവസത്തേക്ക് അടച്ചു: ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണിത്.
തൃശൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) ഓഫീസ് രണ്ട് ദിവസത്തേക്ക് പൂർണമായി അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നടപടി.
ഈ മാസം 14നാണ് ഈ ജീവനക്കാരി അവസാനമായി ഓഫീസിലെത്തിയത്. 13,14 തീയതികളിൽ ഓഫീസിൽ ഉണ്ടായിരുന്ന 20 ഓളം ജീവനക്കാരോട് വരുന്ന രണ്ട് ദിവസം കോറന്റയിൻ നിരീക്ഷണത്തിൽ ഇരിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇന്നലെയാണ് ഈ ജീവനക്കാരുടെ റിസൾട്ട് പോസിറ്റീവ് ആയത്. ഈമാസം 18ന് ജീവനക്കാരിയുടെ ഭർത്താവിനു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് ഉച്ചവരെ ഓഫീസ് പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്കുശേഷമാണ് ഓഫീസ് അടച്ചിടണമെന്ന് നിർദേശം വന്നത്. ഓഫീസിൽ 24 ജീവനക്കാരാണ് മൊത്തം ഉള്ളത്.എന്നാൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ജാഗ്രത ഉണ്ടായാൽ മതിയെന്നും ഓഫീസിലെ ജീവനക്കാർക്ക് മറ്റ് അസ്വസ്ഥതകൾ ഒന്നുംതന്നെ ഇല്ലെന്നും അസിസ്റ്റന്റ് രജിസ്ട്രാർ പിയൂസ് പറഞ്ഞു. ഓഫീസ് അണുവിമുക്തമാക്കിയതിനുശേഷമേ തുറക്കുകയുള്ളൂ. മറ്റന്നാൾ സർക്കാർ അവധി ദിവസം ആയതിനാലും ശനിയാഴ്ച അവധി ആയതിനാലും ഇനി ഓണത്തിന് ശേഷം ഓഫീസ് തുറക്കൂ.