തുടര്‍ച്ചയായ നാലാം വര്‍ഷവും നെല്‍കൃഷിയിറക്കി ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം
ബേഡകം പൊന്നൂര്‍ പാറ വയലില്‍ തുടര്‍ച്ചയായ നാലാം വര്‍ഷത്തിലും ഞാറുനട്ടു ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം 15 ഏക്കറില്‍ ആയിരുന്നു നെല്‍കൃഷി. ഞാറുനടീലിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ രവീന്ദ്ര എ നിര്‍വഹിച്ചു. ബേഡകം കൃഷി ഓഫീസര്‍ പ്രവീണ്‍ എന്‍.എം മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ഉമാവതി.കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കുമാര്‍.എ സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രീതി.എം നന്ദിയും പറഞ്ഞു.
സര്‍ക്കാരിന്റെ ഏറ്റവും മികച്ച വനിതാ സര്‍വീസ് സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള സംഘത്തിന് കീഴില്‍ കര്‍ഷക മിത്ര എന്ന പേരില്‍ ട്രാക്ടര്‍, കൊയ്ത്ത് മെതിയന്ത്രം, ബെയ്‌ലര്‍ മുതലായ നൂതന കാര്‍ഷിക മിഷനറികള്‍ കുറഞ്ഞ വാടകയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന സേവന കേന്ദ്രവും പ്രവര്‍ത്തിച്ച വരുന്നു. സംഘത്തിന്റെ മെമ്പര്‍മാര്‍ ജീവനക്കാരും സഹകാരികളും ഉള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഞാറുനടീലില്‍ പങ്കെടുത്തു.
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം.തമ്പാന്‍, കുണ്ടംകുഴി അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് രാധാകൃഷ്ണന്‍ ചേരിപാടി, കാസര്‍േഗാഡ് താലൂക്ക് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ടി. രാഘവന്‍ മുന്നാട്, മുന്നാട് നെഹ്‌റു വായനശാല പ്രസിഡണ്ട് എ. ദാമോദരന്‍ മാസ്റ്റര്‍, പാംമ്‌കോസ് പ്രസിഡണ്ട് ശ്രീജിത്ത് മാടക്കല്‍ ,അബ്ദുല്‍ റഹീം കുണ്ടടുക്കം, ബി.കെ അബ്ബാസ് പള്ളിക്കാല്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.