തിരുവമ്പാടിയിൽ ജനസേവന കേന്ദ്രം തുറന്നു

moonamvazhi

തിരുവമ്പാടി അഗ്രികൾച്ചറൽ ഡവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടാഡ്കോസ് ) യുടെ കീഴിൽ തിരുവമ്പാടി അങ്ങാടിയിൽ ജനസേവന കേന്ദ്രം ആരംഭിച്ചു.സർക്കാർ – തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓൺലൈൻ സേവനങ്ങളും എ ടി എം സൗകര്യവും കേന്ദ്രത്തിൽ ലഭിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മെഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡൻറ് വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു.ബോസ് ജേക്കബ്‌, കെ.എ.അബ്ദുറഹിമാൻ, ലിസി മാളിയേക്കൽ, ബിജു എണ്ണാർമണ്ണിൽ, രാമചന്ദ്രൻ കരിമ്പിൽ, ജിജി ഇല്ലിക്കൽ, മില്ലി മോഹൻ, കെ.ടി.മാത്യു, ബിനു സി കുര്യൻ, അബ്രഹാം മാനുവൽ ,തോമസ് ചെല്ലന്തറയിൽ, പി.ഭാനുമതി, മറിയാമ്മ വർക്കി, എം.മധു എം.കെ.കണ്ണൻ എന്നിവർ പ്രസംഗിച്ചു. ടി.ജെ.സണ്ണി സ്വാഗതവും നിബിൻ വർഗീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News