തലശ്ശേരി സഹകരണ ആശുപത്രി ആറ് ലക്ഷം രൂപ നല്‍കി
തലശ്ശേരി സഹകരണ ആശുപത്രി വാക്‌സിന്‍ ചലഞ്ചിലേക്ക് 6,44,716 രൂപ നല്‍കി. ആശുപത്രി ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ആശുപത്രി ജനറല്‍ മാനേജര്‍ ഇ.എം.മിഥുന്‍ലാല്‍ നിയുക്ത എം.എല്‍.എ. അഡ്വ.എ.എന്‍. ഷംസീറിന് കൈമാറി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ പി.പ്രശാന്ത്, കെ.സി.ഇ.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.സുജയ, യൂണിറ്റ് പ്രസിഡന്റ് സി.കെ.ഷിധിന്‍, ടി.വി. അജിത്ത് എന്നിവര്‍ പങ്കെടുത്തു.