തമിഴ്നാട്ടിലെ ജനങ്ങൾക്ക് കൂടി എം വി ആർ കാൻസർ സെന്ററിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് ഡി.എം.കെ നേതാവും എം.എൽ.എയുമായ എം.സുബ്രഹ്മണ്യൻ.

adminmoonam

 

കോഴിക്കോട് എം.വി.ആർ കാൻസർ ആൻഡ് റിസർച്ച് സെന്ററിന്റെ ചികിത്സാ സേവനങ്ങൾ തമിഴ്നാട്ടിലെ ജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് മുൻ ചെന്നൈ മേയറും ഡി.എം.കെ നേതാവും സൈദാപേട്ട എം.എൽ.എയുമായ എം. സുബ്രഹ്മണ്യൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിൽ കഴിയുന്ന  എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണനെ കോഴിക്കോട്ടെ വസതിയിലെത്തി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കാൻസർ ചികിത്സയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് സംവിധാനം തമിഴ്നാട്ടിലെ ജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്താൻ ശ്രമിക്കും. എം.വി. ആർ കാൻസർ സെന്റർ ആതുര സേവന രംഗത്തും കാൻസർ ചികിത്സ രംഗത്തും ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News