തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച ക്ഷീരസംഘം ഭാരവാഹികളെ മില്‍മ അനുമോദിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘം ഭാരവാഹികളെ മില്‍മ കോഴിക്കോട്ട് അനുമോദിച്ചപ്പോള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച ക്ഷീരസംഘം ഭാരവാഹികളെ മില്‍മ അനുമോദിച്ചു. മലബാര്‍ മേഖലാ ക്ഷീരോല്‍പ്പാദക സഹകരണ യൂണിയനില്‍ അംഗങ്ങളായിട്ടുള്ള ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഭാരവാഹികളെയാണ് മില്‍മയുടെ കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചത്. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു.
മലബാര്‍ യൂണിയന്റെ കീഴിലുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരോല്‍പ്പാദക സംഘങ്ങളില്‍ ഭാരവാഹികളായ 72 പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഇങ്ങനെ ജയിച്ചവരില്‍ ചിലര്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും സ്ഥിരം സമിതി ചെയര്‍മാന്മാരുമായിട്ടുണ്ട്.