ഡോ. നാരായണന്‍കുട്ടി വാര്യര്‍ക്കു എഫ്.ആര്‍.സി.പി.
കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യരെ യു.കെ യിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഫെലോഷിപ്പ് ( എഫ്.ആര്‍.സി.പി ) നല്‍കി ആദരിച്ചു. വൈദ്യശാസ്ത്രത്തിന് ഡോ. വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഫെലോഷിപ്പ്. എഡിന്‍ബര്‍ഗില്‍ നടന്ന സമ്മേളനത്തില്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പ്രൊഫസറും പ്രസിഡന്റുമായ ഡെറക് ബെല്ലില്‍ നിന്ന് ഡോ. വാര്യര്‍ ബഹുമതി ഏറ്റുവാങ്ങി.
ലോകത്ത് വൈദ്യശാസ്ത്ര രംഗത്ത് അതുല്യ സംഭാവന നല്‍കുന്ന ഡോക്ടര്‍മാര്‍ക്കുള്ള അംഗീകാരമാണ് മെഡിസിനിലെ എഫ്.ആര്‍.സി.പി. ഇന്ത്യയില്‍ , പ്രത്യേകിച്ച് കേരളത്തില്‍, കാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്തുന്നതിലും കുറഞ്ഞ ചെലവില്‍ അത് ലഭ്യമാക്കുന്നതിലും പതിറ്റാണ്ടുകളായി ഡോ. വാര്യര്‍ കാണിക്കുന്ന പ്രതിബദ്ധത മാനിച്ചുകൊണ്ടാണ് ഈ ബഹുമതി സമ്മാനിച്ചത്.
ലോകത്ത് ഓങ്കോളജിയിലെ മികച്ച പന്ത്രണ്ട് വിദഗ്്ധ ചികിത്സകരിലൊരാളായി ഡോ. നാരായണന്‍ കുട്ടി വാര്യരെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി ( അസ്‌കോ ) 2018 ല്‍ തിരഞ്ഞെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓങ്കോളജി വിഭാഗം ആരംഭിച്ച ഡോ. വാര്യരാണ് മലബാറിലെ ആദ്യത്തെ മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റിനും തുടക്കം കുറിച്ചത്.