ട്രാന്‍സ്ഫര്‍ മാനദണ്ഡങ്ങളിലെ ഒളിച്ചു കളി അവസാനിപ്പിക്കണം
സഹകരണ വകുപ്പില്‍ ട്രാന്‍സ്ഫര്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടസ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കരുവന്നൂര്‍ സംഭവത്തിനു ശേഷം സഹകരണ മേഖല ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായി പറഞ്ഞ കാര്യങ്ങളില്‍ പ്രധാനമായിരുന്നു കേരള സര്‍ക്കാരിന്റെ പൊതു ഭരണ വകുപ്പിന്റെ 3/2017 ഗവണ്‍മെന്റ് ഉത്തരവ് നടപ്പിലാക്കുമെന്നത്. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയും നിലവിലുണ്ട്. എന്നാല്‍ ഇത് നടപ്പിലാക്കാതെ ഒളിച്ചു കളിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാന്‍ തൊടുപുഴയില്‍ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡണ്ട് പി.കെ. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയേഷ് കെ.വി. സംസ്ഥാന ഭാരവാഹികളായ പ്രിയേഷ് സി.പി, സെബാസ്റ്റ്യന്‍ മൈക്കിള്‍, സജികുമാര്‍, ജിറ്റ്‌സി ജോര്‍ജ്, ജി. മനോജ് കുമാര്‍, എസ്.ഷാജി, നംഷീദ് കെ, സിബു.എസ്. കുറുപ്പ്, ഷാജി യു.എം എന്നിവര്‍ സംസാരിച്ചു.
[mbzshare]