ജൂൺ 30 വരെ റിക്കവറി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.

[mbzauthor]

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനവും ലോക് ഡൗണും തുടരുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ റിക്കവറി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.
ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കുടിശ്ശിക വസൂലാക്കൽ നടപടികൾ പാടില്ലെന്ന് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ഉത്തരവിട്ടു. മാർച്ച് 24 ലെ ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പ്രാബല്യം ജൂൺ 30 വരെ നീട്ടുകയായിരുന്നു. ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷനായ ഫുൾ ബെഞ്ചാണ് ജൂൺ 30 വരെ റിക്കവറി നടപടികൾ പാടില്ലെന്ന് ഉത്തരവിട്ടത്.
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ഇവരുടെ നിയന്ത്രണത്തിൽ വരുന്നതുമായ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ആവശ്യമായ സാഹചര്യങ്ങളിൽ കേസുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ഉത്തരവിൽ ഭേദഗതിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവർക്ക് അവസരമുണ്ടാകുമെന്നും ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.