ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇന്നു മുതല്‍ നല്‍കും
2022 ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള തുക അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിട്ടു. പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 26 നു ആരംഭിക്കും. സെപ്റ്റംബര്‍ അഞ്ചിനകം വിതരണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഓണം പ്രമാണിച്ച് രണ്ടു മാസത്തെ പെന്‍ഷന്‍തുക ഒരുമിച്ചു നല്‍കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്.
പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടും വീടുകളില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി പണമായുമാണു വിതരണം ചെയ്യുന്നത്. രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കുന്നതിനാല്‍ സഹകരണ സംഘങ്ങള്‍ക്ക് ഒരു ഇന്‍സെന്റീവിനു മാത്രമേ അര്‍ഹതയുണ്ടാവുകയുള്ളു എന്നു ഉത്തരവില്‍ പറയുന്നു.
ജൂലായിലേക്കു 50,24,790 ഗുണഭോക്താക്കള്‍ക്കു 767,31,75,700 രൂപയും ആഗസ്റ്റിലേക്കു 50,53,223 ഗുണഭോക്താക്കള്‍ക്കു 771,74,64,500 രൂപയുമാണു പെന്‍ഷനായി അനുവദിച്ചിരിക്കുന്നത്. ഇതു മൊത്തം 1539,06,40,200 ( ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊമ്പതു കോടി ആറു ലക്ഷത്തി നാല്‍പ്പതിനായിരത്തി ഇരുനൂറു രൂപ ) രൂപ വരും.
[mbzshare]