ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ – നിയമവും വകുപ്പും തെറ്റിച്ച അന്തിമ ഉത്തര സൂചികയിലെ തെറ്റ് തിരുത്താൻ PSC തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.

adminmoonam

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ – നിയമവും വകുപ്പും തെറ്റിച്ച അന്തിമ ഉത്തര സൂചികയിലെ തെറ്റ് തിരുത്താൻ പി.എസ്.സി തയ്യാറാവണമെന്ന ആവശ്യം ശക്തമാകുന്നു. ശരി ഉത്തരം എഴുതിയ പലരുടെയും ഭാവിയെ നശിപ്പിക്കുന്നതാണ് പി.എസ്.സി യുടെ തീരുമാനമെന്നും ആക്ഷേപമുണ്ട്. ഇത് മനസ്സിലാക്കി പി.എസ്.സി തെറ്റ് തിരുത്താൻ തയ്യാറാകണമെന്നാണ് ഉദ്യോഗാർഥികളുടെ യും സഹകരണ രംഗത്തുള്ളവരുടെയും ആവശ്യം. ഇത് സംബന്ധിച്ച് പല സോഷ്യൽ മീഡിയഗ്രൂപ്പുകളിലും സജീവ ചർച്ചകളും പി.എസ് .സി യുടെ നിലപാടിനെ നിശിതമായി വിമർശിക്കുന്ന രീതിയിലേക്ക് ചർച്ചകൾ വഴി മാറുന്നുണ്ട്. വിഷയത്തിൽ സർക്കാരും വകുപ്പും ഇടപെടുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും ഉള്ളത്. എന്നാൽ കഴിഞ്ഞ ദിവസം പി.എസ്.സി ചെയർമാന്റേതായി വന്ന വാർത്താക്കുറിപ്പ് ആശങ്കയിലാക്കിയിട്ടുണ്ട്.

അഞ്ച് ചോദ്യങ്ങൾക്കാണ് പി.എസ്.സി യ്ക്ക് പിഴവ് സംഭവിച്ചത്. സഹകരണ നിയമവും വകുപ്പും അനുസരിച്ച് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ വകുപ്പ് 74 എന്ന് വ്യക്തമായിരിക്കെ 75 എന്നാണ് പി.എസ്.സി യുടെ കണ്ടെത്തൽ. സഹകരണ നിയമത്തിലെ വകുപ്പ് 68 A പ്രകാരം നിയമിക്കുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് ഓഫീസർ എന്ന് നിയമത്തിൽ വൃക്തമായിരിക്കെ ആർബി ട്രേറ്റർ എന്നാണ് പി.എസ്.സി യുടെ ഉത്തരം. ഓൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് റിവ്യൂ കമ്മിറ്റി നിയോഗിച്ച വർഷം 1970 എന്നാണ് പി.എസ്.സി യുടെ കണ്ടെത്തൽ. 1966 ജൂലായി 30 നാണ് കമ്മറ്റിയെ ആർ.ബി.ഐ നിയോഗിച്ചത്. ഇത്തരത്തിൽ നിയമവും ചട്ടവും അനുസരിച്ച് വ്യക്തമാക്കപ്പെട്ട ഉത്തരങ്ങൾ പി.എസ്തി.സി തിരുത്താൻ തയ്യാറാവത്തത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നാണ് ഉദ്യോഗാർഥികളുടെ യും സഹകരണ രംഗത്തുള്ളവരുടെ യും അഭിപ്രായം.

അതിനിടെ കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷനനും പി.എസ്.സിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പി.എസ്.സി നടത്തിയ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയിൽ ഗുരുതരമായ പിഴവുണ്ടായിട്ടും തിരുത്താൻ തയ്യാറാവാത്ത പി.എസ്.സി യുടെനിലപാടിൽ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സി യുടെ ഭാഗത്ത്നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകളിൽ സംഘടന കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.ഇതിനെതിരെ ശക്തമായ പ്രതീഷേധം രേഖപ്പെടുത്താനും ഉത്തര സൂചിക തിരുത്തി പ്രസിദ്ധീകരിക്കാൻ തയ്യാറാവണമെന്നവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പി.എസ്.സി ചെയർമാനും നിവേദനം നൽകാനും സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് സംഘടനാ ഭാരവാഹികളായ പ്രസിഡണ്ട് സി.സുനിൽകുമാറും സെക്രട്ടറി എം.രാജേഷ് കുമാറും ട്രഷറർ പി.എം.ജയകൃഷ്ണനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News