ജില്ലാ സഹകരണ ബാങ്കിൽ മെമ്പർഷിപ്പ് ഉള്ള മുഴുവൻ സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിൽ മെമ്പർഷിപ്പ് ഉള്ള മുഴുവൻ സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ പ്രാതിനിത്യം നൽകണമെന്ന് കേരള സഹകരണ ഫെഡറേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കോടതിയെ സമീപിക്കാനും സംഘടനയുടെ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ കൊപ്പം തന്നെ മെമ്പർഷിപ്പ് ഉള്ള മറ്റ് സഹകരണ സംഘങ്ങളെയും കേരള ബാങ്കിന്റെ ഭാഗമാകണം. മുഴുവൻ സംഘങ്ങൾക്കും അതിനുള്ള അവകാശമുണ്ട്. കേരള ബാങ്കിന് റിസർവ് ബാങ്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് പറയുന്നതിനേയും കോടതിയിൽ ചോദ്യം ചെയ്യും.
സംഘടനയുടെ സംസ്ഥാന സമ്മേളനം ജനുവരി 4,5 തീയതികളിൽ പാലക്കാട് നടത്താനും യോഗം തീരുമാനിച്ചു. ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, അഡ്വക്കേറ്റ് സാജു പത്മനാഭൻ, കെ.ജി. അരവിന്ദാക്ഷൻ, പി.ആർ.എൻ. നമ്പീശൻ, എന്നിവർ മലമ്പുഴയിൽ ചേർന്ന സംസ്ഥാന കൗൺസിലിൽ സംസാരിച്ചു.