ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ സഹകരണ മേഖലയ്ക്ക് മറക്കാനാവാത്ത് ന്യായാധിപന്‍ – സി.എന്‍. വിജയകൃഷ്ണന്‍

moonamvazhi

സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ വനിതകള്‍ക്ക് മൂന്നു സീറ്റ് സംവരണം ചെയ്യണമെന്ന് വിധിച്ച ജഡ്ജിയായിരുന്നു ഇന്ന് (തിങ്കളാഴ്ച) അന്തരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെന്ന് കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അനുസ്മരിച്ചു.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ മൂന്നു വനിതകളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബൈലോ ഭേദഗതി ചെയ്തപ്പോള്‍ കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ അത് നിരസിച്ചു. തുടര്‍ന്ന് സര്‍ക്കാറില്‍ അപ്പീല്‍ പോയെങ്കിലും അതും നിരസിക്കുകകയാണുണ്ടായത്. പിന്നീട് സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ മുന്നു വനിതകളെ ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും ആ വിധി ആദ്യമായി കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പാക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ പോലും വനിതകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്നു പറയുന്ന ഈ കാലത്ത് സഹകരണ സംഘം ഭരണസമിതിയില്‍ എന്തുകൊണ്ട് മൂന്നു വനിതകളെ ഉള്‍പ്പെടുത്തി കൂടാ എന്ന് ചോദിച്ചു കൊണ്ടാണ് അദ്ദേഹം ഈ തീരുമാനത്തിന് പിന്തുണ നല്‍കിയത്. സഹകരണ വകുപ്പിന്റ കഴ്ചപ്പാടിനേയും അദ്ദേഹം അന്ന് വിമര്‍ശിച്ചു. അന്ന് സഹകരണ മന്ത്രിയായിരുന്ന ജി. സുധാകരനാണ് കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ വനിതകള്‍ക്ക് മൂന്നു സീറ്റ് സംവരണം ഉള്‍പ്പെടുത്തി നിയമം കൊണ്ടുവന്നത്. കേരളത്തിലെ സഹകരണ നിയമത്തില്‍ ഇങ്ങനെയൊരു മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുളള വ്യക്തിത്വമായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ – വിജയകൃഷ്ണന്‍ അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായിട്ടുളള തീരാ ദു:ഖത്തില്‍ കേരള സഹകരണ ഫെഡറേഷനും കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും മൂന്നാംവഴി മാസികയും പങ്കുചേരുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News