ചെലവ് ചുരുക്കിവേണം വിദേശ പഠനം
ഡോ. ടി.പി. സേതുമാധവന്‍
വിദേശത്തു പോയി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ
എണ്ണം കൂടിവരികയാണ്. ഒപ്പം, പഠനച്ചെലവും കൂടുന്നു.
ഉപരിപഠനച്ചെലവില്‍ 60 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ്
കണക്ക്. ചെലവു ചുരുക്കി ജീവിക്കാന്‍
വിദ്യാര്‍ഥികള്‍ ശ്രമിക്കണം.
വിദേശ പഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനുള്ള ചെലവില്‍ 60 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ സാമ്പത്തിക മാനേജ്‌മെന്റില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അമേരിക്ക, യു.കെ., ആസ്‌ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് വിദ്യാര്‍ഥികള്‍ കൂടുതലായും ഉപരിപഠനത്തിനു പോകുന്നത്. വിദേശ കറന്‍സിയിലേക്ക് ഇന്ത്യന്‍ രൂപ മാറ്റുന്നത് അംഗീകൃത ബാങ്കുകളിലൂടെയോ മണി എക്്‌സ്‌ചേഞ്ച് ഏജന്‍സിയിലൂടെയോ ആകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യത്തിലധികം തുക കൈയില്‍ കരുതരുത്. വിദേശ കാമ്പസ്സുകളിലും ഹോസ്റ്റലുകളിലും മോഷണം പതിവാണെന്ന കാര്യം മറക്കരുത്. പണം അനാവശ്യമായി ധൂര്‍ത്തടിക്കുന്ന പ്രവണത ഒഴിവാക്കണം. ഒരാള്‍ക്ക് കൈയില്‍ വെയ്ക്കാവുന്നതിലധികം തുക സൂക്ഷിച്ചു വെക്കരുത്.
പണമിടപാടുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫോറെക്‌സ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ബാങ്കുകളുടെ വിസ, മാസ്റ്റര്‍ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെങ്കിലും സ്ഥിരമായി ഉപയോഗിക്കരുത്. ഫോറക്‌സ് കാര്‍ഡുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ്‌ഐഡന്റിറ്റി കാര്‍ഡായും ഉപയോഗിക്കാം. നിരവധി ഡിസ്‌ക്കൗണ്ടുകള്‍ ഇതിലൂടെ ലഭിയ്ക്കും. വിദേശരാജ്യത്ത് സ്റ്റുഡന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് നല്ലതാണ്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ നിരവധി സൗജന്യ സേവനങ്ങള്‍ ലഭിക്കും. ട്രാന്‍സാക്ഷന്‍ ചാര്‍ജ്/സേവന ചാര്‍ജില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് മാത്രമെ ഉപയോഗിക്കാവൂ. പാര്‍ട്ട് ടൈം തൊഴില്‍ ചെയ്യുന്നത് വരുമാനം നേടാനും തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്താനും സഹായിക്കും. ഈ കാലയളവില്‍ പ്രൊജക്ട് വര്‍ക്ക്, സമ്മര്‍ ഇന്റേണ്‍ഷിപ്പ് എന്നിവ ചെയ്യുന്നത് പ്ലേസ്‌മെന്റ് എളുപ്പത്തിലാക്കും.
പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡിവര്‍ക്ക് വിസ ലഭിച്ചാല്‍ മാത്രമെ തൊഴില്‍ ചെയ്യാവൂ. വിസ ലഭിയ്ക്കാതെ തൊഴില്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. പഠനത്തോടൊപ്പംതന്നെ ഭാവി തൊഴിലവസരങ്ങളെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കണം. സോഷ്യല്‍മീഡിയ, ലിംങ്ക്ഡിന്‍, ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി തൊഴിലന്വേഷിക്കുന്നത് നല്ലതാണ്. Net working search നാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്. സ്റ്റുഡന്റ് വിസ ലഭിക്കാന്‍ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ഇന്റര്‍വ്യൂവിന് ചെന്നാല്‍ അമേരിക്കയില്‍ ഉപരിപഠനത്തിനാണ് താല്‍പര്യമെന്ന് പ്രത്യേകം വ്യക്തമാക്കണം. ചില വിദ്യാര്‍ഥികള്‍ വിസ ഇന്റര്‍വ്യൂ സമയത്ത് അമേരിക്കയില്‍ പഠനശേഷം ഗ്രീന്‍ കാര്‍ഡ്, പൗരത്വം എന്നിവയാണ ്‌ലക്ഷ്യമെന്ന് പറയാറുണ്ട്. ഇവര്‍ക്ക് വിസ ലഭിയ്ക്കാനിടയില്ല. വിദേശ പഠനകാലത്ത് മിതവ്യയം ശീലിക്കണം. നല്ല സുഹൃദ്ബന്ധം രൂപപ്പെടുത്താനും ചീത്ത ശീലങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കണം.
ഐ.ഐ.എം. ലഖ്‌നൗ മാനേജ്‌മെന്റ് പ്രോഗ്രാം
ലഖ്‌നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എക്‌സിക്യൂട്ടീവുകള്‍ക്കുള്ള ഒരുവര്‍ഷ പാര്‍ട്ട് ടൈം ബിരുദാനന്തര മാനേജ്‌മെന്റ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടായിരം രൂപയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiml.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡാറ്റാ സയന്‍സിനു സാധ്യതയേറുന്നു
ഐ.ഐ.എം. കൊല്‍ക്കത്തയിലെ അഡ്വാന്‍സ്ഡ് പ്രോഗ്രാം ഇന്‍ ഡാറ്റാ സയന്‍സിന് ഇപ്പോള്‍ അപേക്ഷിക്കാം. വിര്‍ച്വല്‍ ക്ലാസ്‌റൂം വഴിയുള്ള ഓണ്‍ലൈന്‍ വഴിയും ക്യാമ്പസ് മോഡ്യൂള്‍ വഴിയുമാണ് പഠനം. VC Now മായി ചേര്‍ന്ന് ്‌ഐ.ഐ.എം. കൊല്‍ക്കൊത്തയാണ് കോഴ്‌സ് നടത്തുന്നത്. മൂന്നു വര്‍ഷം പരിചയമുള്ള തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലയളവ്. ഒരു വര്‍ഷക്കാലത്ത് മൂന്ന് ക്യാമ്പസ് മോഡ്യൂളുകളിലായി 10 ദിവസം ഐ.ഐ.എമ്മില്‍ ചെലവഴിക്കണം. നാല് തവണകളായി ഫീസടക്കാം. കാമ്പസ്സ് പ്ലേസ്‌മെന്റിനുള്ള സൗകര്യം ലഭിയ്ക്കും. ബിരുദം 50 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ഡാറ്റ സയന്റിസ്റ്റ് മേഖലയില്‍ ഏറെ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ഡാറ്റാ അനലിറ്റിക്‌സ്, ഡാറ്റാമൈനിംഗ്, ബിഗ്ഡാറ്റാ അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഏറെ സാധ്യതയുള്ള മേഖലകളാണ്. ഡാറ്റ സയന്റിസ്റ്റാകാന്‍ എന്‍ജിനീയറിംഗ് ബിരുദം വേണമെന്നില്ല. മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചവര്‍ക്ക് ഡാറ്റ അനലിറ്റിക്‌സ് പ്രോഗ്രാമിന് ചേരാം. ബാങ്കിംഗ്, ഫിനാന്‍സ്, എന്‍ജിനിയറിംഗ്, ഹെല്‍ത്ത്‌കെയര്‍, ഓട്ടോമൊബൈല്‍, ട്രാന്‍സ്‌പോര്‍ട്ട്, റീട്ടെയില്‍, ലോജിസ്റ്റിക്‌സ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങളുള്ളത്.
ഐ.ബി.എമ്മിന്റെ കണക്കനുസരിച്ച് ഡാറ്റ സയന്റിസ്റ്റുകളുടെ ഒഴിവ് പ്രതിവര്‍ഷം 28 ശതമാനത്തോളമാണ്. 2016-17 കാലത്ത്് ഡാറ്റ സയന്റിസ്റ്റുകളുടെ ഒഴിവില്‍ 75 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2026 – ഓടെ 11.5 ദശലക്ഷം ഡാറ്റാ ശാസ്ത്രജ്ഞര്‍ ആവശ്യമായിവരും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയിലും ഒറിഗണ്‍, മസാച്ചുസെറ്റ്‌സ്, ടെക്‌സാസ്, ഷിക്കാഗോ എന്നിവിടങ്ങളിലും ഡാറ്റാ മേഖലകളില്‍ഏറെ അവസരങ്ങള്‍ ഇന്നുണ്ട്.
ഡിജിറ്റല്‍മാര്‍ക്കറ്റിംഗ്
റായ്പൂര്‍ ഐ.ഐ.എം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ മീഡിയ, പ്ലാനിംഗ്, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചാനലുകള്‍ എന്നിവ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയീട്ടുണ്ട്. www.iimj.ac.in
ഭോപ്പാലിലെ അകടഋഇഠ ശദലി എഡുടെക്ക് കമ്പനിയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് നടത്തുന്നു. എട്ടാഴ്ചയാണ് കോഴ്‌സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aisectonline.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
റിക്രൂട്ട്‌മെന്റില്‍ ഇടിവ്
2019 ജനുവരി – ജൂണ്‍ അര്‍ദ്ധ വര്‍ഷത്തില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ അഞ്ചു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് സൂചിക വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ചെറുകിട നഗരങ്ങളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. റീട്ടെയില്‍, ടെലികോം, ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങളുള്ളത്.
കുറഞ്ഞ ചെലവില്‍ യൂറോപ്പില്‍ പഠിക്കാം
യൂറോപ്യന്‍ രാജ്യങ്ങളില്‍ താങ്ങാവുന്ന ചെലവില്‍ പഠിയ്ക്കാന്‍ കഴിയുന്ന എട്ടു രാജ്യങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് താല്‍പര്യപ്പെടുന്നത്.
1. സ്‌പെയിന്‍ : ഗ്രാഡുവേറ്റ് പഠനത്തിന് വാര്‍ഷിക ഫീസ് 750-2100 യൂറോ വരെ. ആര്‍ട്ട് ്ആന്റ് ഡിസൈന്‍, ബിസിനസ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവ മികച്ച പ്രോഗ്രാമുകളാണ്.
2. പോളണ്ട് : പതിനേഴോളം നോബല്‍ സമ്മാന ജേതാക്കളെ സൃഷ്ടിച്ച രാജ്യമാണിത്. ജീവിതച്ചെലവ് കുറവാണ്. ശരാശരി വാര്‍ഷിക ട്യൂഷന്‍ ഫീസ് 2000 യൂറോയാണ്. എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, മാനേജ്‌മെന്റ് പഠനത്തിന് പോളണ്ട് മികച്ച രാജ്യമാണ്.
3. ഗ്രീസ് : ശരാശരി വാര്‍ഷിക ഫീസ് 1500 യൂറോയാണ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ടൂറിസം, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നിവ ഗ്രീസില്‍ പഠിയ്ക്കാം.
4. ജര്‍മനി : ഗവേഷണം, ഇന്നവേഷന്‍ എന്നിവയില്‍ മുന്‍നിരയിലാണ് ഈ രാജ്യം. സൗജന്യ
വിദ്യാഭ്യാസമാണ്. പ്രതിമാസച്ചെലവ് 800 യൂറോ വരും. ബിസിനസ്, ഇക്കണോമിക്‌സ്, എന്‍ജിനീയറിംഗ്
പഠനത്തിന് ജര്‍മനി മികച്ച രാജ്യമാണ്.
5. ഇറ്റലി : പ്രതിവര്‍ഷ ഫീസ് 1000 യൂറോയാണ്. ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ബിസി
നസ്, ഇക്കണോമിക്‌സ് എന്നിവ ഇറ്റലിയില്‍ പഠിയ്ക്കാം.
6. ആസ്‌ട്രേലിയ : പ്രതിവര്‍ഷ ഫീസ് 750 – 1450 യൂറോ വരെയാണ്. സംഗീതം, ബിസിനസ്,
എന്നിവയ്ക്ക് ആസ്‌ട്രേലിയ മികച്ച രാജ്യമാണ്.
7. ഫിന്‍ലാന്റ് : പ്രതിവര്‍ഷ ഫീസ് 1500 യൂറോ വരും. വിഷ്വല്‍ ആര്‍ട്‌സ്, എന്‍ജിനീയറിം
ഗ്, ഇന്റര്‍ നാഷണല്‍ ബിസിനസ് എന്നിവ ഫിന്‍ലാന്റില്‍ പഠിയ്ക്കാം.
8. ഫ്രാന്‍സ് : ട്യൂഷന്‍ ഫീസ് തീരെ കുറവാണ്. 300-400 യൂറോ മാത്രമെ പ്രതിവര്‍ഷം
ചെലവുള്ളൂ. എന്നാല്‍ ജീവിതച്ചെലവ് കൂടുതലാണ്. ആര്‍ട്ട് ആന്റ് ഡിസൈന്‍, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക്് ഫ്രാന്‍സ് തിരഞ്ഞെടുക്കാം. മെറ്റ് ഫിലിം സ്‌കൂള്‍ ബെര്‍ലിന്‍, യൂണിവേഴ്‌സിറ്റി ഓഫ് ലീവന്‍ ബെല്‍ജിയം, യൂണിവേഴ്‌സിറ്റി ഓഫ് ഡാന്‍സ്‌ക്ക് പോളണ്ട്, കചടഅ ഘഥഛച ഫ്രാന്‍സ്, കഋ യൂണിവേഴ്‌സിറ്റി സ്‌പെയിന്‍, അക്കാഡീമിയ ഇറ്റലി എന്നിവ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.