ചെങ്കല്‍ സഹകരണ ബാങ്ക് അങ്കണത്തില്‍ പൊങ്കാല സമര്‍പ്പണം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ വനിത ജീവനക്കാര്‍ ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിച്ചു. സഹകരണ പ്രസ്ഥാനത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു ചടങ്ങിന് ബാങ്ക് നേത്യത്വം നല്‍കുന്നത്. സാമൂഹിക ഇടപെടലും ഒരു സഹകരണ ബാങ്കിന്റെ ഉത്തരവദിത്വമാണെന്ന് ബാങ്ക് പ്രസിഡന്റ് എം. ആര്‍. സൈമണ്‍ പറഞ്ഞു.