ചെക്യാട് സർവീസ് സഹകരണ ബാങ്ക് പുരസ്കാരം ഏറ്റുവാങ്ങി
ചാത്തൻകോട്ടുനട അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നൽകുന്ന പാക്സ് വിഭാഗത്തിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം ചെക്യാട് സർവീസ് സഹകരണ ബേങ്കിന് ലഭിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വടകര താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജുവിൽ നിന്ന് ബാങ്ക് പ്രസിഡൻ്റ് എം.കുഞ്ഞിരാമൻ സെക്രട്ടറി, കെ.ഷാനിഷ് കുമാർ, ഡയറക്ടർ പി.സുരേന്ദ്രൻ എന്നിവർ ചേർന്നു പുരസ്‌കാരം ഏറ്റുവാങ്ങി.
ജനകീയ ബാങ്കിംഗ് പ്രവർത്തനത്തിലൂടെ നൂതന ബാങ്കിംഗ് രീതികൾ സ്വായത്തമാക്കിയ ചെക്യാട് സർവീസ് സഹകരണ ബാങ്കിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.