ചിതറ സഹകരണ ഹാള്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊല്ലം ചിതറ സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ ചിതറ സഹകരണ ഹാള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബുധാഴ്ച (18.8.2021) വൈകിട്ട് 5 മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ പൊതുപരിപാടികള്‍, വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവ നടത്താന്‍ ഒരു ഹാള്‍ എന്ന ആഗ്രഹമാണ് ഇന്നലെ സാക്ഷാതാകരിച്ചത്. ഒരേസമയം ഇരുന്നൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഒരു എസി വിവാഹമണ്ഡപവും അതിനോട് ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള ഒരു ഹാളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ചടങ്ങങ്ങിന് അധ്യക്ഷത വഹിച്ചു. ചിതറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു സ്വാഗതവും സെക്രട്ടറി സി.സി ശുഭ നന്ദിയും പറഞ്ഞു.