ചായം ബാങ്ക് കൊപ്പം ബ്രാഞ്ചി ന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനം തുടങ്ങി
ചായം ബാങ്കിന്റെ കൊപ്പം ബ്രാഞ്ച് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം അഡ്വ. അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു. അഡ്വ. ജി. സ്റ്റീഫന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈഡ് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി, ബാങ്ക് പ്രസിഡന്റ് അഡ്വ. ഉവൈസ് ഖാന്‍, പാലോട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്. സഞ്ജയന്‍, അഡ്വ.സി.എസ്, വിദ്യാസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫര്‍സാന, ബാങ്ക് സെക്രട്ടറി എം. അന്‍വര്‍, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എസ്. ഹാഷിം, ചായം സുധാകരന്‍, ശോഭനകുമാരി, ബി. പ്രതാപന്‍, എസ്. കുമാരപിള്ള, വൈസ് പ്രസിഡന്റ് തങ്കപ്പന്‍ പിള്ള, ഭരണസമിതി അംഗങ്ങളായ ഷൈലജ. ആര്‍.നായര്‍, എസ്. അജികുമാര്‍, ബി.മോഹനന്‍ നായര്‍, എസ്. ജയന്തി, ബുഷ്‌റ, മുന്‍ ഭരണ സമിതി അംഗങ്ങളായ തോട്ട് മുക്ക് സലിം, ശ്രികുമാര്‍, തങ്കമണി, എന്‍. പുഷ്പന്‍, ബ്രാഞ്ച് മാനേജര്‍ വിജയേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.