ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വീടുകളിലേക്ക്..

adminmoonam

കോവിഡ് 19 വിതച്ച ദുരിതത്തിന് ആശ്വാസമേകാൻ കോഴിക്കോട് ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി തയ്യാറായി. ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കുമാണ് കിറ്റ് നൽകുന്നത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി സാന്നിധ്യം വഹിക്കും . മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തിലെ അയ്യായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് കിറ്റുകൾ എത്തിക്കുന്നത്. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും വരും ദിവസങ്ങളിൽ കിറ്റ് വീടുകളിൽ എത്തിച്ച് നൽകും. ബാങ്ക് നേരത്തെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമുൾപ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അംഗങ്ങളുടെ ലാഭവിഹിതം ബാങ്കിന്റെ പൊതുനന്മ ഫണ്ടിലേക്ക് മാറ്റുന്നതിന് വാർഷിക പൊതുയോഗം ഐകകണ്ടേന തീരുമാനം എടുത്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് ബാങ്ക് കോവിഡ് ദുരിതാശ്വാസ പ്രവർത്തനം നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News