ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ കര്‍ഷക സേവനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സേവനകേന്ദ്രം വിപുലീകരിച്ച സൗകര്യങ്ങളോടെ പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ടി. പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. പി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. പി. ബാബു മുഖ്യാതിഥിയായി. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ , പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ. നൗഷാദ്, കണ്‍കറന്റ് ഓഡിറ്റര്‍ ഇ.എം. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.കെ. ബിന്ദു സ്വാഗതും കര്‍ഷക സേവനകേന്ദ്രം മാനേജര്‍ പി.പി. വിപിന്‍ദാസ് നന്ദിയും പറഞ്ഞു.