ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രീമിയം അടയ്ക്കാനുള്ള തീയതി നീട്ടി

moonamvazhi

2023 ജനുവരി ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കുകൂടി പുതുക്കിയ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ( ജി.പി.എ.ഐ.എസ് ) പ്രകാരം 2023 ലേക്കുള്ള പ്രീമിയംതുക അടയ്ക്കുന്നതിനുള്ള സമയപരിധി കേരളസര്‍ക്കാര്‍ നീട്ടി. 2022 നവംബറിലെ ശമ്പളബില്ലിനൊപ്പം പ്രീമിയംതുക അടയ്ക്കാന്‍ കഴിയാതിരുന്ന അര്‍ഹരായ ജീവനക്കാര്‍ക്കു 2023 ജനുവരി / ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനൊപ്പം മാര്‍ച്ച് 31 വരെ പ്രീമിയംതുക അടയ്ക്കാം. ഇന്‍ഷുറന്‍സ് ആന്റ് പെന്‍ഷന്‍ ഫണ്ടിനു കീഴില്‍ 8011-00-105-89-ഗ്രൂപ്പ് പേഴിസണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി എന്ന ശീര്‍ഷകത്തിലാണു തുകയടയ്‌ക്കേണ്ടത്.

2022 ഡിസംബര്‍ 31 നുശേഷം പ്രീമിയം അടയ്ക്കുന്നവര്‍ക്കു പ്രീമിയം കിഴിവ് നടത്തുന്ന തീയതിമുതല്‍ മാത്രമായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന നിബന്ധനയ്ക്കു വിധേയമായാണു സമയം സര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്. 2022 ഡിസംബര്‍ 31 നുശേഷം സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ ജീവനക്കാര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നു ധനകാര്യ ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News