ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ നിർത്തലാക്കി.
സംസ്ഥാനത്ത് വർഷങ്ങളായി നടത്തിവരുന്ന ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നും ഉള്ള ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സമ്മാന പദ്ധതിയുടെ ആകർഷണം മൂലം വ്യാപാര മേഖലകു ചെറുതായെങ്കിലും ഉണർവ് നൽകിയിരുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കിയത് സംസ്ഥാനത്തെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കും.സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയുടെയും രാജ്യത്താകമാനം ഉള്ള സാമ്പത്തികപ്രതിസന്ധി യുടെയും പശ്ചാത്തലമാണ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിചതിനു പിന്നിൽ എന്നു പറയുന്നു.
[mbzshare]