ഗാന്ധിജയന്തി ദിനത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡ് തൃശൂർ ലേബർ കോൺട്രാക്ട് സഹകരണസംഘം ടാറിട്ട് സഞ്ചാരയോഗ്യമാക്കി.
സമൂഹ നിർമാണത്തിലൂടെ രാജ്യപുരോഗതി എന്ന ഗാന്ധി ദർശനത്തിലൂന്നി തൃശൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം തൃശൂർ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി. കെഎസ്ആർടിസി ജംഗ്ഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയാണ് സഹകരണസംഘം ജീവനക്കാരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ ടാർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കിയത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് കെ.ബി. മോഹൻദാസ് ഗാന്ധി ജയന്തി സേവന പ്രവർത്തി ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ട് ടി.ജി. സജീവ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് രവീന്ദ്രൻ, ഡയറക്ടർമാരായ റഷീദ്, ജയപ്രകാശ്, ഗീതു രാമദാസ്,റെജിൻ തോമസ്,വിനോദ് എന്നിവർ പങ്കെടുത്തു.
പരിപാടിയിലേക്ക് ജനപ്രതിനിധികളെ ക്ഷണിച്ചിരുന്നെങ്കിലും നാണക്കേട് മൂലം ആരും പങ്കെടുത്തില്ല.