കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് സഹകരണ സംഘം കിണറുകൾ വൃത്തിയാക്കി നൽകി.
കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി പ്രദേശത്തെ വെള്ളം കയറിയ വീടുകളിലെ കിണറുകളിൽ വൃത്തിയാക്കി. 15 വീടുകളിലെ കിണറുകളാണ് ഇന്ന് വൃത്തിയാക്കി നൽകിയത്. സൊസൈറ്റി പ്രസിഡണ്ട് യു.വേണുഗോപാൽ, സെക്രട്ടറി നിതിൻ സണ്ണി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും ദുരിതബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങുമെന്ന് പ്രസിഡണ്ടും സെക്രട്ടറിയും പറഞ്ഞു