കർഷകർക്ക് കൈത്താങ്ങായി ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്ക്

adminmoonam

കോവിഡ് കാലത്ത് കർഷകർക്ക് കൈത്താങ്ങായി പ്രവർത്തിക്കുകയാണ് തൃശ്ശൂർ ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്ക്.എല്ലാ വിഭാഗത്തിലുള്ള കർഷകരെയും സഹായിക്കുന്നതിനായി നബാർഡ്, കേരള ബാങ്ക് എന്നിവയുമായി സഹകരിച്ച് ബാങ്കിൽ നടപ്പിലാക്കിയ കർഷക മിത്ര കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം 3,02,01,100/- രൂപ വിതരണം ചെയ്തു. ഇന്നുകൂടി തുടരുന്ന ഈ പദ്ധതിയിൽ ഇനിയും വായ്പ നൽകുന്നതാണ്.

2323 കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്ക് 1,16,15,000/- രൂപ വായ്‍പയായി അനുവദിച്ചു.
ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായ വിതരണം പഞ്ചായത്തിൽ ബാങ്ക് പ്രസിഡന്റ് എം . എ. ഹാരിസ്ബാബു പണിക്കശ്ശേരി സുനിൽ ഭാര്യ ഷൈനി എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു. ബാങ്ക് എം.ഡി. ഇ.രണദേവ്, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.ജയൻ, അകൗണ്ടൻറ് വി.എം.മേഘ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ 1209 കുടുംബങ്ങൾക്ക് 12,09,000/- രൂപയാണ് വീടുകളിലേക്ക് ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ മുഖാന്തിരം വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News