ക്ഷീരോത്പാദന രംഗത്ത് കേരളം ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.

[email protected]

ക്ഷീരോത്പാദന രംഗത്ത് കേരളം ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. പാലുൽപ്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണം. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്. പ്രളയം മൂലം മൃഗസംരക്ഷണ മേഖലയിൽ മാത്രം 172 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയാകെ പ്രളയം തകിടം മറിച്ചു. നവകേരള നിർമാണത്തിന് സഹകരണ പ്രസ്ഥാനങ്ങൾക്ക് പ്രധാന പങ്കു വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ വർഗീസ് കുര്യൻ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലബാറിലെ മികച്ച ക്ഷീരോത്പാദക സഹകരണ സംഘത്തിന് ഏർപ്പെടുത്തിയ അവാർഡിന് അഗളി മുണ്ടൻപാറ ക്ഷീരോത്പാദക സഹകരണ സംഘമാണ് അർഹമായത്. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയുമാണ് അവാർഡ്. കന്നുകാലി വളർത്തലിലും പാൽ ഉത്പാദന മേഖലയിലും അട്ടപ്പാടിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച പ്രവർത്തനം നടത്തി വരികയാണ് മുണ്ടൻപാറ ക്ഷീരോൽപാദക സഹകരണ സംഘം. ഇതിലെ അംഗങ്ങളിൽ നാലിലൊന്ന് വനിതകളും നൂറോളം ആദിവാസികളും ആണെന്നതാണ് പ്രത്യേകത.

പ്രമുഖ സഹകാരിയും ഇന്ത്യൻ ധവളവിപ്ലവത്തിന്റെ നായകനുമായിരുന്ന ഡോ. വർഗീസ് കുര്യനോടുള്ള ആദര സൂചകമായി കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് പുരസ്കാരം ഏർപ്പെടുത്തിയിട്ട് അഞ്ചു വർഷമായി. വയനാട്ടിലെ ബത്തേരി മിൽക്ക് സൊസൈറ്റി, പാലക്കാട് എലപ്പുള്ളി ക്ഷീരോത്പാദക സംഘം, കണ്ണൂർ കൊട്ടിയൂരിലെ അമ്പായത്തോട് വനിതാ സഹകരണ സംഘം എന്നിവയാണ് ഇതിനു മുമ്പ് അവാർഡ് നേടിയത്.

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജി.നാരായൺകുട്ടി മാസ്റ്റർ അധ്യക്ഷനായിരുന്നു. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ വർഗീസ് കുര്യൻ അനുസ്മര പ്രഭാഷണം നടത്തി. ഡയറക്ടർ അഡ്വ.ടി.എം വേലായുധൻ ബഹുമതി പത്രം സമർപ്പിച്ചു. ഡയറി ഡവലപ്പ്മെന്റ് അസി.ഡയറക്ടർ ആർ.രശ്മി, കൗൺസിലർ പി.എം നിയാസ്, ടി.വി.ബാലൻ, പി.ദാമോദരൻ, അഡ്വ.എസ്.ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News