ക്യാൻസർ ചികിത്സ- മരുന്നുകളുടെ വില പരിധി ലംഘിച്ചാൽ കർശന നടപടി.
ക്യാൻസർ ചികിത്സക്കുള്ള 42 ഇനം മരുന്നുകൾക്ക് ദേശീയ മരുന്ന് വില നിർണയ അതോറിറ്റി നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഈ മാസം എട്ടിനാണ് വില നിയന്ത്രണ ഉത്തരവ് ഇറങ്ങിയത്. സഹകരണ സംഘങ്ങൾ, സഹകരണ ആശുപത്രികൾ, സഹകരണ ഫാർമസികൾ, ആശുപത്രികൾ, വ്യാപാരികൾ, വിതരണക്കാർ തുടങ്ങി മരുന്ന് വില്പന നടത്തുന്ന എല്ലാവരും ഈ വില പരിധി ലംഘിക്കാൻ പാടില്ല. സ്വകാര്യമേഖലയിൽ ഉൾപ്പെടെ ചില സ്ഥാപനങ്ങൾക്ക് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ ഉത്തരവ് കടിഞ്ഞാൺ ആകും. ഒപ്പം അർബുദരോഗികൾക്ക് പുതിയ ഉത്തരവ് ആശ്വാസവും.