കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ നാളെ തുഷാരഗിരിയിൽ

adminmoonam

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ തുഷാരഗിരിയിൽ നാളെ നടക്കും.സഹകരണ രംഗത്ത് രൂപം കൊള്ളുന്ന കടുത്ത ആശങ്കകൾ സംസ്ഥാന കൗൺസിലിൽ സജീവമായി ചർച്ച ചെയ്യുമെന്നതിനാൽ കൗൺസിൽ പ്രധാന്യമർഹിക്കുന്നു.കോഴിക്കോട് എം.പി എം.കെ രാഘവൻ ഉദ്ഘാനം ചെയ്യുന്ന പരിപാടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.എസ് സുബ്രമണ്യൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡൻ്റ് സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം രാജേഷ് കുമാർ, സംസ്ഥാന ട്രഷറർ പി.കെ ജയകൃഷ്ണൻ മറ്റ് സംഘടന നേതാക്കൾ എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News