കോവിഡ് 19: ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് : അഞ്ചിന നിർദ്ദേശങ്ങളും യൂണിയൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

adminmoonam

കൊവിഡ്-19രോഗം, സമൂഹ വ്യാപനത്തിന്റെ അരികിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് ജീവനക്കാർ ആശങ്കയിലാണെന്നു ജീവനക്കാർക്ക് വേണ്ടി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മുഖ്യമന്ത്രിയെയും സംസ്ഥാന ബാങ്കേഴ്സ് സമിതിയെയും അറിയിച്ചു. അഞ്ചിന നിർദ്ദേശങ്ങളും സംഘടന സമർപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളും കൺടെയ്ന്റ്മെന്റ് സോണുകൾ ആകുന്ന സാഹചര്യത്തിൽ ബാങ്ക് ജീവനക്കാരുടെ സുരക്ഷ കൂടി പരിഗണിക്കണമെന്ന് സംഘടന സംസ്ഥാന ബാങ്കേഴ്സ് സമിതികും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ പറയുന്നു.

1. ഇടപാടുകാർക്ക് അവബോധം സൃഷ്ടിച്ച് ബാങ്ക് ശാഖകളിലേക്കുള്ള എക്സ്പോഷർ കുറയ്ക്കുകയും ഇതിനായി സംസ്ഥാന സർക്കാരിന്റെ പത്രക്കുറിപ്പ് / പരസ്യം തീർച്ചയായും സഹായിക്കുമെന്നും സംഘടന പറയുന്നു.
2. ബാങ്ക് ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനം ചില നടപടികളിലൂടെ ആഴ്ചയിലെ ദിവസങ്ങൾക്കൊപ്പം അവസാന നമ്പർ (അക്കൗണ്ട് നമ്പറുകൾ) മാപ്പുചെയ്ത് നിയന്ത്രിക്കണം.
3. ബാങ്കുകൾ 50% സ്റ്റാഫ് ശക്തിയോടെ കുറഞ്ഞ ബാങ്കിംഗ് സമയങ്ങളിൽ പ്രവർത്തിക്കണം.
4. എല്ലാ ശനിയാഴ്ചകളിലും ബാങ്കുകൾകു അവധി നൽകണം.
5. കണ്ടെയ്മെന്റ് സോണുകളിൽ താമസിക്കുന്ന ബാങ്ക് ജീവനക്കാരെ ആ സോണിന് പുറത്തുള്ള ഒരു ബ്രാഞ്ചിൽ / ഓഫീസിൽ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് ബാങ്ക് മാനേജുമെന്റുകളോട് നിർദ്ദേശിക്കണം.

ഈ 5 നിർദ്ദേശങ്ങളാണ് AIBEA, AIBOC, NCBE, AIBOA, BEFI, INBEF, INBOC, NOBW, എന്നീ ജീവനക്കാരുടെ സംഘടനകളുടെ ഫോറം ആയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News