കോവിഡ് 19: എം.വി.ആർ ഹോസ്പിറ്റലിൽ ടെലിമെഡിസിൻ സംവിധാനം ആരംഭിക്കുന്നു.

adminmoonam

രാജ്യത്തെ പ്രമുഖ കാൻസർ ഹോസ്പിറ്റലായ എം.വി.ആർ കാൻസർ സെന്ററിൽ ഏപ്രിൽ 6 മുതൽ ടെലിമെഡിസിൻ സൗകര്യമൊരുക്കുമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് ഹോസ്പിറ്റലിൽ രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഇപ്പോൾ നൽകുന്നുണ്ട്. എം.വി.ആർ ലെ പ്രമുഖ ഡോക്ടർമാരുടെ സേവനം രോഗികൾക്ക് വീട്ടിലിരുന്ന് ലഭ്യമാക്കുന്നതിന് ടെലിമെഡിസിൻ സൗകര്യം സഹായകരമാകും. കാൻസർ രോഗികളുടെയും ബന്ധുക്കളുടെയും യാത്രകൾ ഒഴിവാക്കുന്നതിനും അവർക്ക് ആവശ്യമായ ചികിത്സ തുടരുന്നതിനുമായി മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ ഉൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 13ന് എംവിആർ ൽ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും ഹോസ്പിറ്റലിൽ എത്തിയ 5500 ഓളം പേരെ സ്ക്രീനിങ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തു. ഇതിൽ 15 പേരെ ഇവിടെ തന്നെ ഐസോലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവർക്ക് രോഗമില്ലെന്നു പരിശോധനാ ഫലത്തിൽ നിന്നും ബോധ്യമായി. എം.വി.ആർ ലെ സ്റ്റാഫിനും ആവശ്യമായ ബോധവൽക്കരണവും സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നതായി ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News