കോവിഡ് വാക്‌സിന്‍: ക്ഷീര സംഘം ജീവനക്കാര്‍ മുന്‍ഗണനാ പട്ടികയില്‍

Deepthi Vipin lal

ക്ഷീര സംഘം ജീവനക്കാരെ കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. സംഘം സെക്രട്ടറിമാര്‍ക്ക് നേരിട്ട് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  വെബ് പോര്‍ട്ടലില്‍ നല്‍കുന്ന വിവരങ്ങളുടെ കൃത്യത സംഘം സെക്രട്ടറിമാര്‍ ഉറപ്പുവരുതേണ്ടതാണ്.

 

ആദ്യം https://www.cowin.gov.in/home  എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരള സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ https://covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്ഷീര സംഘം സെക്രട്ടറിമാര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് FSSAI ലൈസന്‍സ്/ DCS രജിസ്‌ട്രേഷന്‍ സര്‍ട്ടഫിക്കറ്റ് എന്നിവ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറായി രജിത ആറിനെ (ഡെപ്യൂട്ടി ഡരക്ടര്‍( ഇ-ഗവര്‍ണേന്‍സ് ആന്റ് ഐ.ടി) ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446300767 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇ-ഹെല്‍ത്ത് സംബന്ധിച്ച സംശയങ്ങള്‍ക്കായി അര്‍ജുനെ 9188481512 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News