കോവിഡ് കാലത്ത്‌ കർഷകർക്ക് കൈത്താങ്ങായി വടകര റൂറൽ ബാങ്ക്.

adminmoonam

നബാർഡ് സഹായത്തോടെ കേരള ബാങ്കും കോഴിക്കോട് വടകര റൂറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന കർഷകർക്കായുള്ള 6.8% പലിശ നിരക്കിലുള്ള എസ്. എൽ. എഫ് കാർഷിക വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് എ.ടി. ശ്രീധരൻ വീരഞ്ചേരി ടി. കെ. സെറീനയ്ക്ക് ആദ്യ വായ്പ നൽകി നിർവഹിച്ചു. വസ്തു, സ്വർണ്ണം എന്നിവ പണമായി സ്വീകരിച് കാർഷിക ആവശ്യത്തിന് മാത്രമാണ് വായ്പ നൽകുന്നത്. മെയ് 31നു മുൻപായി നൽകുന്ന വായ്പകൾ അടുത്തവർഷം ഏപ്രിൽ നാലിന് മുമ്പായി മുതലും പലിശയും ചേർത്ത് തിരിച്ചടക്കണം.

ബാങ്ക് വൈസ് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ, ഭരണസമിതി അംഗങ്ങളായ സി.ഭാസ്കരൻ, അഡ്വക്കേറ്റ് ഇ എം ബാലകൃഷ്ണൻ, സോമൻ മുതുവന, സി കുമാരൻ, എ കെ ശ്രീധരൻ, കെ എം വാസു, എൻ കെ രാജൻ, കെ ടി സുരേന്ദ്രൻ, ആലിസ് വിനോദ്, പി എം ലീന, എ പി സതി, ബാങ്ക് സെക്രട്ടറി കെ പി പ്രദീപ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News