കോവിഡ് കാലത്ത് കരകയറാൻ സഹകരണമേഖല വഹിച്ച പങ്ക് മഹത്തരമെന്ന് മന്ത്രി ഇ പി ജയരാജൻ.

adminmoonam

കൊവിഡ് കാലത്ത് ജനങ്ങൾക്ക് സഹായകരമായ നിലപാട് സ്വീകരിച്ചത് സഹകരണമേഖല ആണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. വടകര റൂറൽ ബാങ്കിന്റെ ലോകനാർകാവ് ശാഖ ഓൺലൈൻവഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ആഘോഷവേളകളിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ സഹകരണമേഖല സ്തുത്യർഹമായ പങ്കാണ് വഹിച്ചതെന്ന് മന്ത്രി പറഞ്ഞു.പാറക്കൽ അബ്ദുല്ല എംഎൽഎ അധ്യക്ഷത വഹിച്ചു.വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മോഹനൻ ആദ്യ നിക്ഷേപം സ്വീകരിച്ചു.വായ്പ വിതരണം സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സാബു ജോസഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News