കോഴിക്കോട് ജില്ലാ ബാങ്കേഴ്‌സ് ക്രിക്കറ്റ് ടീം രൂപീകരിക്കുന്നു
ആള്‍ കേരള ബാങ്കേഴ്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ (AKBEF) മുപ്പതാം സമ്മേളനത്തിൻ്റെ ഭാഗമായി നവംബര്‍ 28 ഞായറാഴ്ച തൃശ്ശൂരിൽ നടക്കുന്ന അഖില കേരള ബാങ്കേഴ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള കോഴിക്കോട് ജില്ലാ ബാങ്കേഴ്‌സ് ടീമിനെ തിരഞ്ഞെടുക്കുന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നവരോ സ്ഥിര താമസമുള്ളവരോ ആയ ബാങ്ക് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും പങ്കെടുക്കാം. സെലക്ഷന്‍ ട്രയല്‍സ് നവംബർ 18 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കാവ് ഗെയിം ഓണ്‍ ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കുന്നു. താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. മുഹമ്മദ് ഷംജിത് : 74414543, അരുണ്‍ മോഹന്‍ : 9605544445