കൊടുമണ്‍, കീഴ്പറമ്പ് ബാങ്കുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ എന്‍.സി.ഡി.സി. സഹായം
സംസ്ഥാനത്തെ രണ്ട് സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും തൃശൂര്‍ സഹകരണ പരിശീലന കേന്ദ്രത്തിനും പുതിയ കെട്ടിടം പണിയുന്നതിന് സാമ്പത്തിക സഹായം അനുവദിച്ചു. കീഴ്പറമ്പ് സഹകരണ ബാങ്ക്, കൊടുമണ്‍ സഹകരണ ബാങ്ക് എന്നിവയ്ക്ക് ആസ്ഥാന മന്ദിരം പണിയാനാണ് സഹായം. ഇതിന് എന്‍.സി.ഡി.സി.യുടെ ഫണ്ടാണ് അനുവദിക്കുന്നത്.
കീഴ് പറമ്പ് ബാങ്കിന് 1.46 കോടിരൂപയാണ് സഹായം. ഇതില്‍ ഓഹരിയായി 46.27ലക്ഷവും വായ്പയായി ഒരുകോടിരൂപയുമാണ് അനുവദിക്കുന്നത്. കൊടുമണ്‍ ബാങ്കിന്റെ ആസ്ഥാനമന്ദിരം പുതുക്കി പണിയാനാണ് സഹായം. ഇതിനായി എന്‍.സി.ഡി.സി.യുടെ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഓഹരിയായി 2.22 ലക്ഷവും വായ്പയായി 2.78ലക്ഷവുമാണ് നല്‍കുന്നത്.
സംസ്ഥാന സഹകരണ യൂണിയന്റെ തൃശൂര്‍ സഹകരണ പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി. സബ്‌സിഡി ഇനത്തിലാകും ഈ തുക അനുവദിക്കുക. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടില്‍നിന്ന് തന്നെ ഇത് അനുവദിക്കാമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ ഈ തുക പിന്‍വലിച്ച് നല്‍കണെമന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.