കൊടിയത്തൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി കെ.ബാബുരാജ് വിരമിക്കുന്നു
കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.ബാബുരാജ് 32 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.
കോസ്‌കോ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതി അംഗം, കേരള കോ-ഓപ്പറേറ്റീവ്, എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോ-ഓപ്പറേറ്റീവ് കള്‍ച്ചറല്‍ ഫോറം ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
2018 ല്‍ സഹകാര്യം മാസിക ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ബെസ്റ്റ് സി.ഇ.ഒ. ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. പ്ലസ്ടു അധ്യാപികയായ ഉഷ.പി യാണ് ഭാര്യ. അനഘ.ബി, അക്ഷയ്.ബി എന്നിവര്‍ മക്കളാണ്.