കൈതാങ്ങായി പൊലീസ് ഹൗസിങ്ങ് സഹകരണ സംഘം

moonamvazhi

സര്‍വീസിലിരിക്കെ അന്തരിച്ച മൂന്ന് പോലീസ് ഇദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ CPAS പദ്ധതിയുടെ അനുകൂലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. ഷനൂജ് വി.എസ് (Principal SI Thamarassery PS Kozhikode Rural ), ജയചന്ദ്രന്‍ (ASI DHQ Kannur City ) ഷാജി.എം (SCPO DHQ Kozhikode City ) എന്നിവരുടെ അനുകൂല്യമാണ് പരേതരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയത്. പൊലീസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംഘം വൈസ് പ്രസിഡന്റ് സി.ആര്‍.ബിജു അധ്യക്ഷത വഹിച്ചു.


CPAS 5 പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ലോഞ്ചിങ്ങ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. ശ്രീനിവാസ്. എ നിര്‍വ്വഹിച്ചു. താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എ.അഗസ്റ്റിന്‍, കേരള പൊലീസ്ഹൗസിംഗ് സഹകരണ സംഘം ഡയറക്ടര്‍ രമേശന്‍ വെള്ളോറ,കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത്.ജി.പി, കെ.പി.ഒ.എ സിറ്റി ജില്ലാ പ്രസിഡന്റ് ഷൈജു.സി എന്നിവര്‍ സംസാരിച്ചു. സംഘം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുജിത്ത് സി.കെ. സ്വാഗതവും കെ.പി.എ കോഴിക്കോട് സിറ്റി ജില്ലാ ട്രഷറര്‍ വി.ഷാജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News