കേരള സഹകരണ ഫെഡറേഷന്‍: കെ.സി ബാലകൃഷ്ണന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്
കേരള സഹകരണ ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായി കെ.സി ബാലകൃഷ്ണന്‍, സെക്രട്ടറിയായി കെ. സത്യനാഥന്‍, ട്രഷററായി ദീപ. കെ എന്നിവരെ തെരഞ്ഞെടുത്തു. ചാലപ്പുറം സജന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജില്ലാ സമ്മേളനം കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.സി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.എന്‍. വിജയകൃഷ്ണന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി അഷ്‌റഫ് മണക്കടവ്, സഹകരണ ഫെഡറേഷന്‍ നേതാക്കളായ സാജു ജെയിംസ്, ഉഷ ഫറൂഖ്, ശശി വടകര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.