കേരള സഹകരണ ഫെഡറേഷന്‍ ഏഴാം സംസ്ഥാന സമ്മേളനം ചെറുതോണിയില്‍

moonamvazhi

സഹകരണമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങി ഒമ്പതാം വര്‍ഷത്തിലേക്കു കടക്കുന്ന കേരള സഹകരണ ഫെഡറേഷന്റെ ഏഴാം സംസ്ഥാന സമ്മേളനം ജനുവരി 21, 22 തീയതികളില്‍ ഇടുക്കിയിലെ ചെറുതോണി ടൗണ്‍ഹാളില്‍ നടക്കും.

കേന്ദ്ര-സംസ്ഥാന സഹകരണ നിയമഭേദഗതിയെക്കുറിച്ച് ആദ്യദിവസം വൈകിട്ട് മൂന്നു മണിക്കു നടക്കുന്ന സെമിനാര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മുന്‍ പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍ വിഷയമവതരിപ്പിക്കും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, മുന്‍ എം.എല്‍.എ. ഇ.എം. അഗസ്തി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പൊഫ. എം.ജെ. ജേക്കബ്, കേരള ബാങ്ക് സി.ജി.എം. രാജേഷ് എ.ആര്‍, സഹകരണ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സാജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സഹകരണ ഫെഡറേഷന്‍ സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല സ്വാഗതവും എക്‌സിക്യുട്ടീവംഗം കെ.എ. കുര്യന്‍ നന്ദിയും പറയും. തുടര്‍ന്നു വോയ്‌സ് ഓഫ് അടിമാലിയുടെ നാടന്‍പാട്ടും കരോക്കെ ഗാനമേളയും.

രണ്ടാം ദിവസം ( ജനുവരി 22 ) രാവിലെ 8.50നു പതാകയുയര്‍ത്തല്‍. തുടര്‍ന്നു സി.എന്‍. വിജയകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം

സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മികച്ച സഹകാരികള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി നല്‍കും. എം. മെഹബൂബ്, തോമസ് മാത്യു കക്കുഴി, എന്‍.കെ. അബ്ദുറഹിമാന്‍ എന്നിവരെയാണു ആദരിക്കുന്നത്. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു സ്വാഗതവും ചെയര്‍മാന്‍ അഡ്വ. ബി.എസ്. സ്വാതികുമാര്‍ നന്ദിയും പറയും.

തുടര്‍ന്നു നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News